Posted On
date_range Updated On
date_range സീഷോർ ചിട്ടി തട്ടിപ്പ്: ബി.ജെ.ഡി എം.എൽ.എ അറസ്റ്റിൽ
ഭുവനേശ്വർ: ഒഡീഷയിൽ 500 കോടി രൂപയുടെ സീഷോർ ചിട്ടിതട്ടിപ്പ് കേസിൽ ബിജു ജനതാ ദൾ(ബി.ജെ.ഡി) എം.എൽ.എ അറസ്റ്റിൽ. ചൗദാർ കട്ടക് എം.എൽ.എ പ്രഭാത് ബിശ്വാലിനെയാണ് സി.ബി.െഎ അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച രാത്രിയിയാണ് അറസ്റ്റ് നടന്നത്.
സീഷോർ ഗ്രൂപ്പുമായി അനധികൃത ഭൂമിയിടപാട് നടത്തിയ കേസിൽ കഴിഞ്ഞ നവംബറിൽ ബിശ്വാലിനെയും ഭാര്യയെയും സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. സീഷോർ ഗ്രൂപ്പ് മേധാവി പ്രശാന്ത് ദാസുമായി ബന്ധപ്പെട്ട് ബിശ്വാൽ ഭൂമിയിടപാട് നടത്തിയതായി കണ്ടെത്തിയിരുന്നു. സീഷോർ ഗ്രൂപ്പിെൻറ സാമ്പത്തിക തിരിമറികളും ഇടപാടുകളും അന്വേഷിക്കാൻ സുപ്രുംകോടതി ഉത്തരവിടുകയായിരുന്നു. എന്നാൽ ഭൂമിയിടപാടിെൻറ രേഖകളൊന്നും സി.ബി.ഐക്കു മുന്നിലോ എൻഫോഴ്സ്മെൻറ് ഡയറക്റ്ററേറ്റിലോ ഹാജരാക്കാൻ മുന്പാകെ ഹാജരാക്കാൻ ബിശ്വാലിന് കഴിഞ്ഞിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.