90 ശതമാനം അസാധു നോട്ടും ബാങ്കുകളില്‍ എത്തി

ന്യൂഡല്‍ഹി: അസാധുവാക്കിയ 15.4 ലക്ഷം കോടിയുടെ 500, 1000 നോട്ടുകളില്‍ 14 ലക്ഷം കോടിയുടേതും തിരികെ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടു. തിരിച്ചുനല്‍കാനുള്ള സമയപരിധി അവസാനിക്കുന്നതിന് ദിവസം മുമ്പേ 90 ശതമാനം അസാധു നോട്ടുകളും മടങ്ങിയത്തെിയതായാണ് കണക്ക്. സര്‍ക്കാര്‍ പ്രതീക്ഷിച്ചതിലുമേറെയാണിത്. മൂന്നു ലക്ഷം കോടിയോളം വ്യാജ കറന്‍സിയാണെന്നും ഇവ തിരിച്ചത്തെില്ളെന്നുമായിരുന്നു സര്‍ക്കാര്‍ കണക്കുകൂട്ടല്‍. 
കണക്കില്‍പെടാത്ത സമ്പാദ്യം നിക്ഷേപിക്കാന്‍ മറ്റു വഴികള്‍ തേടിയിട്ടുണ്ടാകുമെന്നാണ് തിരിച്ചത്തെിയ പണത്തിന്‍െറ കണക്ക് സൂചിപ്പിക്കുന്നതെന്ന് കരുതുന്നു. 
ഒരാള്‍ക്ക് നിക്ഷേപിക്കാന്‍ സാധിക്കുന്ന 2.5 ലക്ഷത്തിന്‍െറ മുകളിലുള്ള പണത്തിന് നികുതിവരുമാനമുണ്ടാകുമെന്നായിരുന്നു വിലയിരുത്തല്‍. അതുവഴി സര്‍ക്കാറിന് ഒരു വിഹിതം നല്‍കാനാകുമെന്ന ആര്‍.ബി.ഐ പ്രതീക്ഷ പാളി. 

കണക്കില്‍പെടാത്ത പണം സ്വയം വെളിപ്പെടുത്തുന്നവര്‍ക്ക് 50 ശതമാനം പിഴ ചുമത്തുന്ന പദ്ധതിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അങ്ങനെ കിട്ടുന്ന പണത്തില്‍ 25 ശതമാനം ദരിദ്രരുടെ ക്ഷേമത്തിനായി മാറ്റിവെക്കാനും തീരുമാനിച്ചു. അത്തരം വെളിപ്പെടുത്തലുകള്‍ നികുതിവരുമാനം വര്‍ധിപ്പിക്കുമെന്നായിരുന്നു വിലയിരുത്തല്‍. 

Tags:    
News Summary - cash demonetisation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.