എക്​സ്​പ്രസ്​വേയി​ലെ ഗർത്തത്തിലേക്ക്​ കാർ വീണു; യാത്രക്കാർ അദ്​ഭുതകരമായി ര​ക്ഷപ്പെട്ടു

ലഖ്​നോ: നാല്​ യാത്രക്കാരുമായി  പോവുകയായിരുന്ന എസ്​.യു.വി ആഗ്ര-ലഖ്​നോ എക്​സ്​പ്രസ്​ വേയിൽ കനത്ത മഴയെ തുടർന്ന്​ രൂപം ​െകാണ്ട ഗർത്തത്തിലേക്കു വീണു. 15-20 അടി താഴ്​ചയിലേക്ക് വാഹനം​ പതി​െച്ചങ്കിലും കിടങ്ങിൽ കുടുങ്ങിയതിനാൽ വാഹനത്തിലുണ്ടായ നാലു പേരും പരിക്കേൽക്കാതെ അൽഭുതകരമായി രക്ഷപ്പെട്ടു. 

സംഭവത്തിൽ ഉത്തർപ്രദേശ്​ സർക്കാർ അന്വേഷണത്തിന്​ ഉത്തരവിട്ടു. മുംബൈയിൽ നിന്ന്​ കനൗജിലേക്കുള്ള​ യാത്രാമധ്യേ ആയിരുന്നു അപകടം. ഗൂഗ്​ൾ മാപ്​ നോക്കിയായിരുന്നു സംഘം യാത്ര ചെയ്​തത്​. ഇവർ ഇൗ റൂട്ടിൽ യാത്ര ചെയ്​തിരുന്നില്ല. യാത്രക്കിടെ വാഹനം പെ​െട്ടന്ന്​ താഴേക്ക്​ പതിക്കുകയായിരുന്നു. നിർമാണ ഏജൻസി സ്വന്തം ​െചലവിൽ  തകർന്ന റോഡി​​​​െൻറ അറ്റകുറ്റ പണി ചെയ്യണമെന്ന്​ ഉത്തർപ്രദേശ്​ എക്​സ്​പ്രസ്​വേ ഇൻഡസ്​ട്രിയൽ ഡെവലപ്​മ​​​െൻറ്​ അതോറിറ്റി ചെയർമാൻ അവനിഷ്​ അവാസ്​തി പറഞ്ഞു. 

302 കിലോമീറ്റർ ദുരത്തിലുള്ള എക്​സ്​പ്രസ്​വേ 23 മാസ​െത്ത റെക്കോഡ്​ സമയത്തിലാണ്​ പൂർത്തീകരിച്ചത്​. 15000 കോടി രൂപയാണ്​ ഇതിനായി ചെലവായത്​. 2017ലെ ഉത്തർപ്രദേശ്​ തെരഞ്ഞെടുപ്പിന്​ മാസങ്ങൾക്ക്​ മുമ്പ് സമാജ്​വാദി പാർട്ടി സർക്കാരാണ്​ എക്​സ്​പ്രസ്​വേ ഉദ്​ഘാടനം ചെയ്​തത്​.

 

Tags:    
News Summary - Car plunges 15-20 feet after road caves in near Agra-Lucknow expressway-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.