ഇ.ഐ.എ 2020: കാത്തിരിക്കുന്നത്​ പരിസ്​ഥിതിയുടെ മരണമണി

പരിസ്​ഥിതി നിയമങ്ങൾ ലഘൂകരിക്കുന്ന കേന്ദ്ര സർക്കാറി​െൻറ പുതിയ നിയമം പ്രാബല്യത്തിൽ വന്നാൽ പരിസ്​ഥിതിയുടെ മരമണിയാകുമതെന്ന്​​ മുന്നറിയിപ്പ്​. ഇതി​െൻറ വിജ്​ഞാപനത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ  ജനരോഷം തിളക്കുകയാണ്​. എൻവിയോൺമെൻറൽ ഇപാക്​ട്​ അസെസ്​മെൻറ്​ (ഇ.​െഎ.എ) അഥവാ പരിസ്ഥിതി ആഘാത വിലയിരുത്തൽ എന്ന നിയമത്തി​െൻറ കരടിൽ പൊതുജനത്തിന് അഭിപ്രായമറിയിക്കാനുള്ള അവസാന തീയതി ആഗസ്​റ്റ്​ 11 വരെയാക്കി ഡൽഹി ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു.

ഇതിന്​ ചുവടുപിടിച്ചാണ്​ കാമ്പയിനുകൾ സജീവമായത്​. ഇ.​െഎ.എ 2020 പിൻവലിക്കുക, ഇന്ത്യ വിൽക്കാനില്ല തുടങ്ങിയ ഹാഷ്​ടാഗുകൾ ട്വിറ്ററിലടക്കം നിറഞ്ഞുകഴിഞ്ഞു. വിജ്​ഞാപനത്തിനെതിരെ അഭിപ്രായം അറിയിക്കാനുള്ള ലിങ്കുകളും വാട്ട്​സ്​ആപ്പ്​ ഗ്രൂപ്പുക്കളിലടക്കം പ്രവഹിക്കുകയാണ്​.


പുതിയ ഒരു സ്ഥാപനം തുടങ്ങിയശേഷം മാത്രം പരിസ്ഥിതി മന്ത്രാലയത്തി​െൻറ അനുമതി തേടിയാൽ മതി, 1,50,000 സ്‌ക്വയർഫീറ്റിൽ കൂടുതലുള്ള കെട്ടിടങ്ങൾക്ക്​ മാത്രം പരിസ്​ഥിതി ക്ലിയറൻസ്​ മതി തുടങ്ങി നിരവധി ചതിക്കുഴികളാണ്​ ഇൗ നിയമത്തിന്​​​ പിന്നിൽ മറഞ്ഞിരിക്കുന്നതെന്ന്​ പരിസ്​ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്​ഠൻ പറയുന്നു. നിയമം പ്രാബല്യത്തിൽ വന്നാൽ പരിസ്​ഥിതിയുടെ മരണമണിയായിരിക്കും ഉയരുക. മാത്രമല്ല, ജനങ്ങൾക്ക്​ പ്രതിഷേധിക്കാനും പരാതി പറയാനുമുള്ള അവസരവും നിഷേധിക്കുന്ന സാഹചര്യം സംജാതമാകും.

ഇ.​െഎ.എ സംബന്ധിച്ച്​ സി.ആർ. നീലകണ്​ഠ​െൻറ വാക്കുകൾ:

കഴിഞ്ഞ ദിവസമാണ് എൻവിയോൺമെൻറൽ ഇപാക്​ട്​ അസെസ്​മെൻറ്​ (ഇ.​െഎ.എ) അഥവാ പരിസ്ഥിതി ആഘാത വിലയിരുത്തൽ എന്ന കേന്ദ്രത്തി​െൻറ പുതിയ ഭേദഗതിയിൽ പൊതുജനത്തിന് അഭിപ്രായമറിയിക്കാനുള്ള അവസാന തീയതി ആഗസ്​റ്റ്​ 11 വരെയാക്കി ഡൽഹി ഹൈക്കോടതി ഉത്തരവിറക്കുന്നത്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിലും മറ്റും ഇ.ഐ.എ ഏറെ ചർച്ചയായി. നമ്മിൽ പലരും ഇതിനോടകം ഇ.ഐ.എക്ക് എതിരായ പോസ്​റ്റുകൾ ഫേസ്ബുക്ക്, വാട്‌സ്​ആപ്പ്, ഇൻസ്​റ്റഗ്രാം അടക്കമുള്ള നവമാധ്യമങ്ങളിൽ കണ്ടിരിക്കും. എന്നാൽ എന്താണ് ഇ.ഐ.എ എന്ന് ചിന്തിച്ചിട്ടുണ്ടോ? എങ്ങനെയാണ് ഇത് നമ്മെ ബാധിക്കുക? എന്തുകൊണ്ടാണ് ഈ ഭേദഗതിക്കെതിരെ ഇത്രയധികം പ്രതിഷേധങ്ങളുണ്ടാകുന്നത്?

ഇ.ഐ.എ എന്താണെന്ന് അറിയാൻ ആദ്യം ഇന്ത്യയിലെ പരിസ്ഥിതി നിയമത്തെക്കുറിച്ച് അറിയണം. 1972ൽ സ്​റ്റോക്‌ഹോം വിജ്ഞാപനം വന്നശേഷമാണ് 1974ൽ ജലമലിനീകരണത്തിനും 1981ൽ വായു മലിനീകരണത്തിനുമെതിരെ ഇന്ത്യയിൽ നിയമം വരുന്നത്. എന്നാൽ, 1984ൽ ഭോപ്പാൽ ദുരന്തമുണ്ടായതിന് പിന്നാലെയാണ് ഇന്ത്യയിൽ പരിസ്ഥിതി മലിനീകരണത്തിന് എതിരായ ഒരു നിയമം 1986ൽ നിലവിൽ വരുന്നത്.


ഈ നിയമത്തിന് കീഴിൽ 1994ലാണ് ആദ്യമായി ഇന്ത്യ ഇ.ഐ.എ കൊണ്ടുവരുന്നത്. എല്ലാ പദ്ധതികളും ഇ.ഐ.എക്ക്​ അനുസൃതമായി വേണം ആരംഭിക്കാൻ. എൻവയോൺമെൻറൽ ക്ലിയറൻസ് ലഭിച്ചശേഷം മാത്രമേ പദ്ധതിക്ക് അനുമതി ലഭിക്കുകയുള്ളു. 1994ലെ ഇ.ഐ.എക്ക്​ പിന്നീട് 2006ൽ ഭേദഗതി വന്നു.

നിലവിലെ ഇ.​െഎ.എ വിവാദം എന്ത്? നമ്മെ ബാധിക്കുന്നതെങ്ങനെ?

ഇനി ഒരു സ്ഥാപനം തുടങ്ങാൻ പരിസ്ഥിതി മന്ത്രാലയത്തി​െൻറ അനുമതി ആവശ്യമില്ല

നിലവിൽ ഒരു കമ്പനി ആരംഭിക്കുന്നതിന് മുമ്പ് പരിസ്ഥിതി മന്ത്രാലയം പദ്ധതി പരിശോധിക്കും. പദ്ധതി പ്രകാരം അടുത്ത് താമസിക്കുന്ന മനുഷ്യർ, കമ്പനി കൊണ്ട് പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതങ്ങൾ എന്നിവ പഠിച്ചശേഷം മാത്രമേ എൻവയോൺമെൻറ്​ ക്ലിയറൻസ് നൽകുകയുള്ളൂ. എന്നാൽ, 2020ൽ ഇ.ഐ.എക്ക്​ കൊണ്ടുവരുന്ന ഭേദഗതി പ്രകാരം കമ്പനി ആരംഭിച്ച് കഴിഞ്ഞശേഷം എൻവയോൺമെൻറ്​ ക്ലിയറൻസിന് അപേക്ഷിച്ചാൽ മതി. ഇത് വരുത്തിവെക്കുന്ന അപകടത്തിന് ഉദാഹരണമാണ് വിശാഖപട്ടണത്തെ വിഷവാതക ദുരന്തം.

വിശാഖപട്ടണത്തെ എൽ.ജി പോളിമറിന് എൻവയോൺമെൻറ്​ ക്ലിയറൻസ് ലഭിച്ചിരുന്നില്ല. അതായത് കൺമുന്നിൽ നമ്മുടെ പുഴകളും വായുവുമെല്ലാം മലിനമാകുന്നത് കണ്ടാലും നമുക്ക് പരാതിപ്പെടാൻ സാധിക്കില്ല.

കെട്ടിടത്തി​െൻറ ചുറ്റളവ്

നിലവിൽ 20,000 സ്‌ക്വയർഫീറ്റോ അതിൽ കൂടുതലോ ചുറ്റളവുള്ള എല്ലാ കെട്ടിടങ്ങൾക്കും പരിസ്ഥിതി ക്ലിയറൻസിനായി അപേക്ഷിക്കേണ്ടതുണ്ട്. എന്നാൽ, ഇ.ഐ.എ 2020 പ്രകാരം 1,50,000 സ്‌ക്വയർഫീറ്റിൽ കൂടുതലുള്ള കെട്ടിടത്തിന് മാത്രം ഈ അനുമതി തേടിയാൽ മതി. അതിനർത്ഥം ഒരു വിമാനത്താവളത്തിനത്ര വലിപ്പമുള്ള ഒരു പദ്ധതി നാട്ടിൽ വന്നാൽ പോലും ആ പദ്ധതി പരിസ്ഥിതിക്കുണ്ടാക്കുന്ന നഷ്​ടങ്ങളെക്കുറിച്ചോ സമീപത്ത് താമസിക്കുന്ന മനുഷ്യ ജീവനുണ്ടാക്കുന്ന വിപത്തിനെക്കുറിച്ചോ ആർക്കും പരാതിപ്പെടാൻ സാധിക്കില്ലെന്ന് ചുരുക്കം.


പ്രവർത്തനം ഇരട്ടിയാക്കിയാലും ക്ലിയറൻസ് വേണ്ട

നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കമ്പനി 50 ശതമാനത്തോളം പ്രവർത്തനം ഇരട്ടിയാക്കിയാലും പരിസ്ഥിതി മന്ത്രാലയത്തി​െൻറ ക്ലിയറൻസ് ആവശ്യമില്ലാതാകുന്നു. കമ്പനി എത്ര നാശനഷ്​ടങ്ങൾ വരുത്തിയാലും ഇത് ബാധകമല്ല.

ബി2 വിഭാഗം

ഇ.ഐ.എ 2020ൽ പുതുതായി ബി2 എന്നൊരു വിഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ നാൽപ്പതിലേറെ പദ്ധതികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പദ്ധതികൾക്കൊന്നും ക്ലിയറൻസ് ആവശ്യമില്ല. ഈ കമ്പനികൾ എങ്ങനെയാണ് നമുക്ക് വിനയാകുന്നത് എന്നതിന് ഉദാഹരണമാണ് മെയ് 27ന് ഉണ്ടായ അസം ദുരന്തം. കഴിഞ്ഞ 15 വർഷമായി പരിസ്ഥിതി മന്ത്രാലയത്തി​െൻറ ക്ലിയറൻസ് ലഭിക്കാതെയാണ് അസമിലെ ഓയിൽ ഇന്ത്യ ലിമിറ്റഡ് പ്ലാൻറ്​ പ്രവർത്തിച്ചിരുന്നത്. ഇവിടെയുണ്ടായ തീപിടുത്തത്തിൽ 13,000 കുടുംബംങ്ങളെയാണ് മാറ്റിപ്പാർപ്പിക്കേണ്ടി വന്നത്.

പ്രതികരിക്കാനുള്ള സമയക്കുറവ്​

നേരത്തെ ഒരു പദ്ധതിയെ കുറിച്ചുള്ള പൊതുജനങ്ങളുടെ ആശങ്കകൾ തുറന്ന ചർച്ചക്ക്​ വെക്കുകയും (പബ്ലിക് ഹിയറിംഗ്) ഇതിന് 30 ദിവസം നൽകുകയും ചെയ്യുമായിരുന്നു. ഈ സമയം 20 ദിവസമാക്കി വെട്ടിച്ചുരുക്കി. മാത്രമല്ല വീഡിയോ കോൺഫറൻസ് വഴി പബ്ലിക് ഹിയറിംഗ് നടത്താമെന്നും തീരുമാനിച്ചതായാണ് റിപ്പോർട്ട്.

പലപ്പോഴും വൻകിട പദ്ധതികളിൽ ബലിയാടാകുന്നത് തികച്ചും താഴെകിടയിൽ ജീവിക്കുന്ന കാടി​െൻറയും കടലി​െൻറയും മക്കളാണ്. ഒരു പദ്ധതിയെ കുറിച്ച് പഠിച്ച് വിദഗ്ധമായി അഭിപ്രായം രേഖപ്പെടുത്താനോ വിദഗ്ധരുടെ സഹായം തേടാനോ അവർക്ക് സാധിക്കില്ല. അനുവദിച്ച സമയം കൂടി വെട്ടിച്ചുരുക്കുന്നത് പൊതുജനത്തെ പൂർണമായും അകറ്റി നിർത്തുന്നതിന് തുല്യമാകും.


നമുക്ക് എന്ത് ചെയ്യാനാകും?

ഇത് നമ്മെ മാത്രം ബാധിക്കുന്ന വിഷയമല്ല. വരും തലമുറകളെ ഒന്നടങ്കം നശിപ്പിക്കുന്ന ഒരു ഭേദഗതിയാണ്. ഇതുവരെ ഇ.ഐ.എ നിയമമായിട്ടില്ല. കരട് മാത്രമേ തയാറായിട്ടുള്ളൂ. ഈ ഭേദഗതിക്കെതിരായ ആശങ്കകളും പ്രതിഷേധവും ആഗസ്​റ്റ്​ 11 വരെ നമുക്ക് അറിയിക്കാൻ സാധിക്കും. ഇതിനായി താഴെ കൊടുത്തിരിക്കുന്ന മെയിൽ ഐ.ഡിയിൽ ക്ലിക്ക് ചെയ്യുക. 

https://environmentnetworkindia.github.io/

ഓർക്കുക., പരിസ്ഥിതിയില്ലെങ്കിൽ നമ്മളില്ല‼️

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.