ബി.ജെ.പിയുടെ സി.എ.എ അനുകൂല റാലി ബംഗാളിൽ പൊലീസ്​ തടഞ്ഞു

കൊൽക്കത്ത: സി.എ.എയെ അനുകൂലിച്ച്​ പശ്​ചിമബംഗാൾ ബി.ജെ.പി നടത്തിയ റാലി പൊലീസ്​ തടഞ്ഞു. സി.എ.എയെ കുറിച്ച്​ നന്ദിഗ ്രാമിൽ ബോധവൽക്കരണം നടത്തുന്നതിനായി പുറപ്പെട്ട ബി.ജെ.പി സംഘത്തെയാണ്​ തടഞ്ഞത്​. റാലിക്ക്​ നേരെ പൊലീസ്​ ജലപീര ങ്കി പ്രയോഗിക്കുകയും ചെയ്​തു​.

ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ ദിലീപ്​ ഘോഷിൻെറ നേതൃത്വത്തിലായിരുന്നു റാലി. പാർട്ടിസംഘം നന്ദിഗ്രാമിൽ എത്താതിരിക്കാൻ ​െപാലീസ്​ ഫെറി സർവീസ്​ നിർത്തിവെപ്പിക്കുകയും റോഡുകൾ ബ്ലോക്ക്​ ചെയ്യുകയും ചെയ്​തുവെന്ന്​ ദിലീപ്​ ഘോഷ്​ ആരോപിച്ചു. നന്ദിഗ്രാമിന്​ 15 കിലോ മീറ്റർ മുമ്പ്​ തന്നെ പൊലീസ്​ സംഘം തങ്ങളെ തടഞ്ഞതായും അദ്ദേഹം പറഞ്ഞു. നേരത്തെ സി.എ.എക്കെതിരെ ബുദ്ധിജീവികൾ നടത്തുന്ന പ്രതിഷേധം അനാവശ്യമാണെന്ന്​ ദിലീപ്​ ഘോഷ്​ വ്യക്​തമാക്കിയിരുന്നു.

സി.എ.എക്കെതിരെ കടുത്ത പ്രതിഷേധം ഉയർന്നതോടെയാണ്​ ബോധവൽക്കരണവുമായി ജനങ്ങൾക്കിടയിലേക്ക്​ ഇറങ്ങാൻ ബി.ജെ.പി തീരുമാനിച്ചത്​. എന്നാൽ, ബി.ജെ.പിയുടെ ബോധവൽക്കരണത്തിനും അനുകൂല പ്രതികരണമല്ല ​ ലഭിക്കുന്നത്​.

Tags:    
News Summary - CAA row: Water cannons used to block Bengal BJP delegation-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.