Posted On
date_range Updated On
date_range ഓടിക്കൊണ്ടിരുന്ന ബസ് കത്തിനശിച്ചു
പുണെ: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപ്പിടിച്ചു. ബസിലുണ്ടായ 27 യാത്രക്കാരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ 6.30ന് പുണെ അംബേഗാവ് തഹസിലിലെ ഭീമശങ്കർ റോഡിലാണ് സംഭവം. വാഹനത്തിന്‍റെ ഷോർട്ട് സർക്യൂട്ടാകാം തീപ്പിടിത്തത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
ഭീമശങ്കറിലേക്ക് 27 യാത്രക്കാരുമായി പോവുകയായിരുന്ന ബസ് ഘോഡേഗാവ് റോഡിൽ ഷിൻഡേവാഡിക്ക് സമീപം എത്തിയപ്പോൾ ബസിൽനിന്ന് പുക ഉയരുന്നത് കണ്ട മറ്റൊരു വാഹനത്തിലെ ഡ്രൈവറാണ് വിവരണം അറിയിച്ചത്. ഉടൻ തന്നെ ബസ് നിർത്തി യാത്രക്കാരെ മാറ്റി.
അഗ്നിശമന സേന എത്തിയപ്പോഴേക്കും വാഹനം മുഴുവനായി കത്തി നശിച്ചിരുന്നു. യാത്രക്കാരുടെ ലഗേജുകളും ബാഗുകളും കത്തി നശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.