Posted On
date_range Updated On
date_range ഡൽഹിയിൽ കെട്ടിടം തകരുന്നതിന്റെ ഞെട്ടിക്കും ദൃശ്യങ്ങൾ പുറത്ത് -വിഡിയോ
ന്യൂഡൽഹി: ഡൽഹിയിലെ ബജൻപുരയിൽ കെട്ടിടം തകർന്നു വീഴുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ബുധനാഴ്ചയാണ് കെട്ടിടം തകർന്നുവീണത്. എന്നാൽ, തകരാനുള്ള കാരണമെന്തെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയാണ് കെട്ടിടം തകർന്നുവെന്ന വിവരം ഫയർഫോഴ്സിന് ലഭിക്കുന്നത്. ഉടൻ തന്നെ അവർ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. എന്നാൽ, അപകടത്തിൽ ആരെങ്കിലും മരിക്കുകയോ ആർക്കെങ്കിലും പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടോ എന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
നേരത്തെ മാർച്ച് ഒന്നാം തീയതി തീപിടിച്ചതിനെ തുടർന്ന് വടക്കൻ ഡൽഹിയിലെ റോഷാനാറയിലുള്ള നാല് നില കെട്ടിടം തകർന്ന് വീണിരുന്നു. അപകടത്തിൽ ആർക്കും ജീവഹാനി സംഭവിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.