Posted On
date_range Updated On
date_range ബുഡ്ഗാം എറ്റുമുട്ടൽ: നാല് തീവ്രവാദികൾ കൊല്ലപ്പെട്ടു
ബുഡ്ഗാം: ജമ്മു കശ്മീരിലെ ബുഡ്ഗാമിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ നാല് തീവ്രവാദികൾ കൊല്ലപ്പെട്ടു. ബുഡ്ഗാം ജില്ലയിലെ ഫുട്ലിപോറ, പാഖ്പോറ പ്രദേശങ്ങളിലാണ് സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് സൈനിക നടപടി തുടരുകയാണെന്ന് സേനയുടെ വക്താവ് അറിയിച്ചു.
നേരത്തെ ബുഡ്ഗാമിൽ തീവ്രവാദികൾ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തിെൻറ അടസ്ഥാനത്തിൽ സൈന്യവും സി.ആർ.പി.എഫും കശ്മീർ പൊലീസും സംയുക്തമായി തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് തീവ്രവാദികൾ വെടിയുതിർത്തത്. വെടിവെപ്പിന് പിന്നിൽ ജെയ്ശെ മുഹമ്മദ് തീവ്രവാദികളാണെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.
വെടിവെപ്പിൽ മൂന്ന് സിവിലിയൻമാർക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം ബരാമുള്ളയിൽ നടന്ന മറ്റൊരു വെടിവെപ്പിൽ ഒരു ജവാന് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.