Posted On
date_range Updated On
date_range എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപതി മർമുവിന് പിന്തുണ പ്രഖ്യാപിച്ച് മായാവതി
ന്യൂഡൽഹി: എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപതി മർമുവിന് പിന്തുണ പ്രഖ്യാപിച്ച് ബി.എസ്.പി അധ്യക്ഷ മായാവതി. പ്രതിപക്ഷ പാർട്ടികളുമായി ചർച്ച നടത്തിയിട്ടില്ലെന്ന് പറഞ്ഞുകൊണ്ടാണ് മായാവതി എൻ.ഡി.എ സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചത്.
എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപതി മർമുവിനെ പിന്തുണക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഈ തീരുമാനം ബി.ജെ.പിക്കോ എൻ.ഡിഎക്കോ ഉള്ള പിന്തുണയല്ല. പ്രതിപക്ഷ പാർട്ടികൾക്കെതിരുമല്ല. മറിച്ച് തങ്ങളുടെ പാർട്ടിയെയും അതിന്റെ പ്രസ്ഥാനങ്ങളെയും ഓർത്തുകൊണ്ട് എടുത്ത തീരുമാനമാണെന്നും മായാവതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.