Posted On
date_range Updated On
date_range റെയിൽപാളത്തിൽ ഇൻസ്റ്റഗ്രാം റീൽസ് ഷൂട്ടിങ്; ട്രെയിൻ തട്ടി വിദ്യാർഥിക്ക് ദാരുണാന്ത്യം
ഹൈദരാബാദ്: ഓടുന്ന ട്രെയിനിന് മുമ്പിൽ ഇൻസ്റ്റഗ്രാം റീൽസ് ഷൂട്ട് ചെയ്യുന്നതിനിടെ ട്രെയിൻ തട്ടി വിദ്യാർഥിക്ക് ദാരുണാന്ത്യം. ഹൈദരാബാദിലെ സനത് നഗറിൽ വെള്ളിയാഴ്ചയാണ് സംഭവം. മുഹമ്മദ് സർഫ്രാസ് എന്ന ഒമ്പതാം ക്ലാസുകാരനാണ് മരിച്ചത്.
രണ്ട് സുഹൃത്തുക്കളും സർഫ്രാസും ചേർന്നായിരുന്നു റീൽസ് ഷൂട്ട് ചെയ്തത്. അതിവേഗം വരുന്ന ട്രെയിനിന് മുന്നിൽ സർഫ്രാസ് നിൽക്കുന്ന റീൽസായിരുന്നു ചിത്രീകരിക്കാൻ ശ്രമിച്ചത്. പാളത്തോട് ചേർന്ന് നിന്ന സർഫ്രാസിനെ ട്രെയിൻ ഇടിച്ചു തെറിപ്പിച്ചു. സംഭവസ്ഥലത്തുതന്നെ സർഫ്രാസ് മരിക്കുകയും ചെയ്തു.
അപകടത്തിന്‍റെ ദൃശ്യങ്ങൾ പിന്നീട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.