Posted On
date_range Updated On
date_range സെൽഫിയെടുക്കുന്നതിനിടെ 17കാരൻ കുളത്തിലേക്ക് വഴുതിവീണ് മരിച്ചു
ഉത്തർപ്രദേശിൽ സെൽഫിയെടുക്കുന്നതിനിടെ 17 വയസുകാരൻ കുളത്തിലേക്ക് വഴുതിവീണ് മരിച്ചു. ഹോളി ആഘോഷത്തിനിടയിലായിരുന്നു സംഭവം. ഹോളി പ്രമാണിച്ച് 25 അടി താഴ്ചയുള്ള കുളത്തിന്റെ അരികിൽ നിന്നുകൊണ്ട് സുഹൃത്തുക്കൾക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച 17കാരനാണ് മരിച്ചത്. ഹോളി ആഘോഷത്തിനിടെ മികച്ച സെൽഫി എടുക്കാനുള്ള ആൺകുട്ടിയുടെ ആഗ്രഹം അവന്റെ ജീവൻ നഷ്ടപ്പെടുത്തിയെന്ന് ബാദ്ഷാപൂർ എസ്.എച്ച്.ഒ ഇൻസ്പെക്ടർ ദിനകർ പറഞ്ഞു. രാഹുൽ എന്ന ആൺകുട്ടിയാണ് മരിച്ചത്.
രാഹുലും ലളിതും മറ്റൊരു സുഹൃത്തും ചേർന്ന് ഗ്രാമത്തിലെ കുളത്തിന്റെ അരികിൽ കൈകോർത്ത് സെൽഫിക്ക് പോസ് ചെയ്തതായി പൊലീസ് പറഞ്ഞു.
രാഹുലും ലളിതും കാല് വഴുതി കുളത്തിൽ വീണപ്പോൾ മൂന്നാമൻ വെള്ളത്തിലേക്ക് ചാടി ഇരുവരെയും രക്ഷപ്പെടുത്താൻ നോക്കി. എന്നാൽ, ലളിതിനെ മാത്രം രക്ഷപ്പെടുത്താനേ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.