സ്കൂളിൽ ബോംബ് ഭീഷണി, പിന്നിൽ കുട്ടി

ബംഗളൂരു: ബംഗളൂരുവിലെ നാഷനൽ പബ്ലിക് സ്കൂളിലെ ബോബ് ഭീഷണിക്കു പിന്നിൽ മറ്റൊരു സ്കൂളിലെ കുട്ടി. വെള്ളിയാഴ്ച രാവിലെ 11.30നാണ് സ്കൂളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന ഇ-മെയിൽ സന്ദേശം ലഭിച്ചത്.

ഇതോടെ പരിഭ്രാന്തിയായി. പൊലീസ് എത്തി വിദ്യാർഥികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പരിശോധിക്കുകയായിരുന്നു. എന്നാൽ, പരിശോധനയിൽ ബോംബ് കണ്ടെത്തിയില്ല.

അന്വേഷണത്തിലാണ് മറ്റൊരു സ്കൂളിലെ വിദ്യാർഥിയാണ് വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ചതെന്ന് തെളിഞ്ഞത്.കാര്യത്തിന്‍റെ ഗൗരവം മനസ്സിലാക്കാതെയായിരുന്നു കുട്ടിയുടെ പ്രവൃത്തിയെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ ലക്ഷ്മൺ ബി. നിംബാരഗി പറഞ്ഞു.

Tags:    
News Summary - Bomb threat at school, child is behind

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.