മംഗളൂരു:കർണാടകയിെല കാർവാറിനടുത്ത് യാത്രാേബാട്ട് തലകീഴായി മറിഞ്ഞ് എട്ട് യാത്രക ്കാർ മുങ്ങിമരിച്ചു. നാലുപേരെ രക്ഷപ്പെടുത്തി. 13ഒാളം പേർക്കുള്ള തിരച്ചിൽ നടക്കുകയാണ്. കാർവാറിനടുത്ത് കടലിലെ കുർമഗുഡ്ഡയിൽ നരസിംഹ ക്ഷേത്രത്തിലെ മേളയിൽ പെങ്കടുത്ത് മടങ്ങുന്നവരാണ് അപകടത്തിൽപെട്ടത്.
കാർവാറിൽ കടലിെൻറയും കാളിനദിയുടെയും അഴിമുഖത്തിനടുത്ത് എത്തിയേപ്പാഴുണ്ടായ ശക്തമായ തിരയിലും ചുഴിയിലും ബോട്ട് തലകീഴായി മറിയുകയായിരുന്നു.
എട്ടുപേർ തൽക്ഷണം മരിച്ചുവെന്നാണ് തീരദേശ പരിപാലന സേന ആദ്യം പുറത്തുവിട്ട വിവരം. സംഭവം ശ്രദ്ധയിൽപെട്ടയുടൻ മത്സ്യ ത്തൊഴിലാളികളും കോസ്റ്റ് ഗാർഡും കുതിച്ചെത്തിയാണ് നാലുപേരെ രക്ഷപ്പെടുത്തിയത്. 25 പേരാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് വിവരം. ദേവ് ഭാഗ് അഡ്വെഞ്ചർ ബോട്ട് കമ്പനിയുടെ ‘പതി’യെന്ന ബോട്ടാണ് അപകടത്തിൽപെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.