Posted On
date_range Updated On
date_range അസമിൽ ബോട്ട് മറിഞ്ഞു; ഒരു വയസുള്ള കുട്ടിയെ കാണാതായി, ആറുപേരെ രക്ഷപ്പെടുത്തി
അസം: അസമിൽ ഏഴുപേരുമായി സഞ്ചരിച്ചിരുന്ന നാടൻ നിർമിത ബോട്ട് മറിഞ്ഞു. ആറ് പേരെ രക്ഷപ്പെടുത്തിയെങ്കിലും ഒരു വയസുള്ള കുഞ്ഞിനെ കാണാതായി. ജോനായ് സബ് ഡിവിഷനു കീഴിലെ കങ്കൻ ചപ്പോരി പ്രദേശത്തിന് സമീപത്തുള്ള ലാലി നദിയിലാണ് അപകടം സംഭവിച്ചത്.
അഗ്നിശമന സേനയും, സംസ്ഥാന ദുരന്ത നിവാരണ സേനയും തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്തിയിട്ടില്ല. കങ്കൺ ചപ്പോരിയിൽ നിന്ന് ലോംബ ചപ്പോരി ഭാഗത്തേക്ക് പോവുകയായിരുന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.