തന്നെ റാഞ്ചി വിമാനത്താവളത്തിൽ തടഞ്ഞുവെച്ചതായി ബി.ജെ.പി നേതാവ് കപിൽ മിശ്ര

തന്നെ റാഞ്ചി വിമാനത്താവളത്തിൽ തടുഞ്ഞുവെച്ചതായി ബി.ജെ.പി നേതാവ് കപിൽ മിശ്ര ആരോപിച്ചു. ഹസാരിബാഗിൽ സരസ്വതി ദേവിയുടെ വിഗ്രഹം നിമജ്ജനം ചെയ്യാനുള്ള ഘോഷയാത്രക്കിടെയുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട 17കാരന്റെ കുടുംബത്തെ സന്ദർശിക്കാൻ ബുധനാഴ്ച റാഞ്ചിയിലെത്തിയ ബി.ജെ.പി നേതാവ് കപിൽ മിശ്രയാണ് തന്നെ ബിർസ മുണ്ട വിമാനത്താവളത്തിൽ അഞ്ചുമണിക്കൂറോളം പൊലീസ് തടഞ്ഞുവെച്ചതായി ആരോപിക്കുന്നത്.

മിശ്രയെ പുറത്തുപോകാൻ അനുവദിക്കാത്തതിനാൽ ഉച്ചകഴിഞ്ഞുള്ള വിമാനത്തിൽ ഡൽഹിയിലേക്ക് മടങ്ങിയെന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞു.

Tags:    
News Summary - BJP's Kapil Mishra Alleges He Was Detained At Ranchi Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.