Posted On
date_range Updated On
date_range വിജയാഹ്ലാദത്തിൽ ബി.ജെ.പി പ്രവർത്തകർ
ന്യൂഡല്‍ഹി: യു.പിയിൽ പാർട്ടി പോലും പ്രതീക്ഷിക്കാത്ത മുന്നേറ്റം നടത്താനായ ബി.ജെ.പി പ്രവർത്തകർ ലഖ്നോവിലും കാൺപൂരിലും ആഹ്ലാദ പ്രകടനം തുടങ്ങി. ലഡുവിതരണവും ഹോളി ആഘോഷവുമായി അപ്രീതീക്ഷിത വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിക്കുകയാണ് പ്രവർത്തകർ. നോട്ട് അസാധുവാക്കൽ ബി.ജെ.പിയെ പ്രതിക്കൂട്ടിലാക്കില്ലെന്ന് പറയാൻ യു.പി വിജയം അനിവാര്യമായിരുന്ന ബി.ജെ.പിക്ക് ഇനി ആശ്വസിക്കാം.
ഉത്തരാഖണ്ഡിലും ബി.ജെ.പി മന്നേറ്റമാണ് കാണുന്നത്. ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് യ;പി തെരഞ്ഞെടുപ്പ് വിജയാഘോഷം തുടങ്ങി. പ്രവർത്തകർ കൊടിയും തോരണവുമായി തെരുവിലിറങ്ങി.
പഞ്ചാബിലും ഗോവയിലും മണിപ്പൂരിലും കോൺഗ്രസാണ് മുന്നിൽ. പഞ്ചാബിൽ ആംആദ്മി പാർട്ടി കോൺഗ്രസിനു പിന്നിൽ രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.