Posted On
date_range Updated On
date_range കശ്മീരിൽ ബി.ജെ.പി പ്രവർത്തകനെ തീവ്രവാദികൾ തട്ടികൊണ്ടുപോയി കൊന്നു
പുൽവാമ: ജമ്മുകശ്മീരിൽ ബി.ജെ.പി പ്രവർത്തകനെ തീവ്രവാദികൾ തട്ടികൊണ്ടുപോയി വെടിവെച്ചു കൊലപ്പെടുത്തി. ബുധനാഴ്ച പുലർച്ചെ പുൽവാമ ജില്ലയിലെ രഖേലിറ്റർ ഏരിയയിലാണ് സംഭവം. ബി.ജെ.പി പ്രവർത്തകനായ സാബിർ അഹമ്മദ് ഭട്ടാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ടാണ് അഹമ്മദ് ഭട്ടിനെ തീവ്രവാദികൾ തട്ടികൊണ്ടുപോയത്. പൊലീസ് ഇയാൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നതിനിടെയാണ് പുലർച്ചെ മൃതദേഹം കണ്ടെത്തിയത്.
ജമ്മുവിൽ മുനിസിപ്പൽ/ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ആദ്യമായാണ് തീവ്രവാദികൾ പൊതുപ്രവർത്തകനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.