Posted On
date_range Updated On
date_range യുവതിയുമായി വിഡിയോ ചാറ്റ്; കോൺഗ്രസ് മന്ത്രി രാജിവെക്കണമെന്ന് ബി.ജെ.പി
റാഞ്ചി: യുവതിയുമായുള്ള വിഡിയോ ചാറ്റ് പുറത്തായതിനു പിന്നാലെ ഝാർഖണ്ഡ് ആരോഗ്യ മന്ത്രിയും കോൺഗ്രസ് നേതാവുമായ ബന്ന ഗുപ്ത രാജിവെക്കണമെന്ന് ബി.ജെ.പി. അതേസമയം തന്റെ പേരിൽ പ്രചരിക്കുന്ന വിഡിയോ വ്യാജവും എഡിറ്റ് ചെയ്തതുമാണെന്നാണ് ബന്ന ഗുപ്തയുടെ വാദം. എന്നാൽ മന്ത്രി രാജിവെക്കാതെ പിന്നോട്ടില്ലെന്നും സംഭവത്തിൽ അന്വേഷണം നടത്തണമെന്നുമാണ് ബി.ജെ.പിയുടെ ആവശ്യം.
കോൺഗ്രസിന്റെ യഥാർഥ മുഖമാണ് വിഡിയോ വഴി പുറത്തുവന്നിരിക്കുന്നതെന്ന് ഝാർഖണ്ഡ് ബി.ജെ.പി എം.പി നിഷികാന്ത് ദുബെ പറഞ്ഞു. വിഡിയോ വിവാദത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ബി.ജെ.പി വക്താവ് പ്രതുൽ ഷഹ്ദിയോ ആവശ്യപ്പെട്ടു.
തന്റെ പ്രതിഛായ തകർക്കാനാണ് എഡിറ്റ് ചെയ്ത വിഡിയോയുമായി ബി.ജെ.പി രംഗത്തുവന്നിരിക്കുന്നതെന്നാണ് ബന്ന ഗുപ്തയുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.