ഡല്‍ഹിയിലും ബിഹാറിലും ബി.ജെ.പി പ്രസിഡന്‍റുമാരെ മാറ്റി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെയും ബിഹാറിലെയും സംസ്ഥാന പ്രസിഡന്‍റുമാരെ ബി.ജെ.പി മാറ്റി. സതീഷ് ഉപാധ്യായക്ക് പകരം മനോജ് തിവാരിയെ ഡല്‍ഹിയിലും മംഗള്‍ പാണ്ഡെയെ മാറ്റി നിത്യാനന്ദ റായിയെ ബിഹാറിലും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റുമാരായി അഖിലേന്ത്യ അധ്യക്ഷന്‍ അമിത് ഷാ നിയമിച്ചു.

അരവിന്ദ് കെജ്രിവാളിനൊപ്പം നില്‍ക്കുന്ന ഡല്‍ഹി പൂര്‍വാഞ്ചലിലെ വോട്ട് ബാങ്കില്‍ കണ്ണുനട്ടാണ് മനോജ് തിവാരിയെ സംസ്ഥാന പ്രസിഡന്‍റാക്കിയതെന്ന് സൂചനയുണ്ട്. നിതീഷ് കുമാര്‍ ലാലുവുമായി അകന്ന് ബി.ജെ.പിയുമായി അടുക്കുന്നുവെന്ന പ്രചാരണങ്ങള്‍ക്കിടയിലാണ് ബിഹാറിലെ മാറ്റം.

 

Tags:    
News Summary - bjp presidents changed in bihar and delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.