മിന്നലാക്രമണം: പരീക്കറിന്​ പിന്തുണയുമായി ബി​.ജെ.പി ഗോവൻ നേതൃത്യം

പനാജി: മിന്നലാക്രമണത്തിന്​ ആർ.എസ്​.എസി​െൻറ പാഠഭാഗങ്ങളും സഹായിച്ചിട്ടു​ണ്ടെന്ന്​ പ്രതിരോധ മന്ത്രി മനോഹർ പരീക്കറി​െൻറ പ്രസ്​താവനക്ക്​ പിന്തുണയുമായി ബി.ജെ.പി ഗോവൻ നേതൃത്യം രംഗത്തെത്തി. ഇന്ത്യൻ സൈന്യമാണ്​ മിന്നലാക്രമണം നടത്തിയതിനെ ഞങ്ങൾ അഭിനന്ദിക്കുന്നതായും ബി.ജെ.പി വക്​താവ്​ കിരൺ കൺടോൽക്കർ പറഞ്ഞു.

എന്നാൽ, മിന്നലാക്രമണത്തിന്​ സൈന്യത്തിന്​ പ്രചോദനം നൽകിയത്​ പ്രതിരോധ മന്ത്രിയും പ്രധാനമന്ത്രിയുമാണ്​. ഇര​ുവരും ആർ.എസ്​.എസി​െൻറ സജീവ പ്രവർത്തകരായിരുന്നു. അവിടെ നിന്നും പഠിച്ച കാ​ര്യങ്ങളും അവർ മിന്നലാക്രമണത്തിൽ ഉപയോഗിച്ചിരിക്കാം. അതിൽ ഞങ്ങൾ ​െതറ്റുകാണുന്നില്ലെന്നും കിരൺ കൺടോൽക്കർ വ്യക്തമാക്കി.

തിങ്കളാഴ്​ച അഹമ്മദാബാദിലെ നിർമ യുണിവേഴ്​സിറ്റിയിൽ സംസാരിക്കു​േമ്പാഴായിരുന്നു പരീക്കർ മിന്നലാക്രമണത്തിന്​ ആർ.എസ്​.എസി​െൻറ പാഠഭാഗങ്ങളും സഹായിച്ചിട്ടുണ്ടെന്ന പ്രസ്​താവന നടത്തിയത്​.

 

Tags:    
News Summary - bjp goa support Manohar Parrikar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.