ചെന്നൈയിൽ നടന്ന പതാക ഉയർത്തൽ ചടങ്ങിൽ നടി ഖുശ്ബു
Posted On
date_range Updated On
date_range സ്ഥാപക ദിനാചരണം 'കളർഫുൾ'; പതാക ഉയർത്തിയത് തലകീഴായിയെന്ന് മാത്രം
ചെന്നൈ: ബി.ജെ.പിയുടെ 42ാമത് വാർഷികത്തോടനുബന്ധിച്ച് ചെന്നൈ ത്യാഗരായനഗറിലെ ഓഫിസ് അങ്കണത്തിലെ കൊടിമരത്തിൽ പതാക ഉയർത്തിയത് തലകീഴായി. ദേശീയ പ്രവർത്തക സമിതി പ്രത്യേക ക്ഷണിതാവും നടിയുമായ ഖുശ്ബുവാണ് പാർട്ടി പതാക തലകീഴായി ഉയർത്തിയത്.
ബുധനാഴ്ച രാവിലെ ബി.ജെ.പി ഷാളും കാവി തൊപ്പിയുമണിഞ്ഞാണ് ഖുശ്ബു ചടങ്ങിനെത്തിയത്. പതാക ഉയർത്തി ഹൃസ്വ പ്രസംഗം നടത്തി ഖുശ്ബു മടങ്ങിയതിനുശേഷമാണ് സംഭവം പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടത്. പതാകയിലെ താമര തലകീഴായി പറക്കുന്നത് നാട്ടുകാരാണ് പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഉടനടി പ്രവർത്തകരെത്തി പതാക ശരിയായ നിലയിൽ ഉയർത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.