Posted On
date_range Updated On
date_range യു.പി വെടിവെപ്പ്: കുറ്റവാളിയെ പിന്തുണച്ച എം.എൽ.എക്ക് മുന്നറിയിപ്പുമായി ജെ.പി നദ്ദ
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ബലിയയിൽ ഒരാളെ വെടിവെച്ച കൊന്ന കേസിലെ പ്രതിയെ പിന്തുണച്ച ബി.ജെ.പി എം.എൽ.എക്ക് മുന്നറിയിപ്പുമായി പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. ബി.ജെ.പി എം.എൽ.എ സുരേന്ദ്ര സിങ്ങിെൻറ പ്രവർത്തിയിൽ ബി.ജെ.പി യു.പി വിഭാഗം തലവനും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ബി.ജെ.പി എം.എൽ.എയുടെ അടുത്ത അനുയായി മുൻ സൈനികനുമായ ധീരേന്ദ്ര സിങ്ങാണ് പഞ്ചായത്ത് യോഗത്തിനിടെ ഒരാളെ വെടിവെച്ച് കൊന്നത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ കഴിഞ്ഞ ദിവസമാണ് സമീപത്തെ ഹൈവേയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
സ്വയം രക്ഷക്കായാണ് സുരേന്ദ്രർ സിങ് വെടിവെച്ചതെന്നായിരുന്നു ബി.ജെ.പി എം.എൽ.എയുടെ ന്യായീകരണം. യു.പി പൊലീസ് ഏകപക്ഷീയമായാണ് കേസന്വേഷണം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.