Posted On
date_range Updated On
date_range ഒഡിഷയിൽ ബി.ജെ.ഡി യുവജന വിഭാഗം ജില്ല പ്രസിഡൻറിെന വെടിവെച്ചുകൊന്നു
ദെങ്കനാൽ (ഒഡിഷ): ബിജു ജനതാദൾ (ബി.ജെ.ഡി) ദെങ്കനാൽ ജില്ല യുവജനവിഭാഗം പ്രസിഡൻറ് ജഷോബന്ദ പരീദയെ അജ്ഞാതർ വെടിവെച്ചു കൊന്നു. ദെങ്കനാലിലെ കമഖ്യനഗറിർ ഇന്നലെ കാലത്താണ് സംഭവം. 40 വയസ്സുള്ള പരീദ കാറിൽ സഞ്ചരിക്കവെ, അക്രമികൾ മറ്റൊരു വാഹനത്തിലെത്തി ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് കൊല നടത്തിയത്.
ആശുപത്രിയിലെത്തിക്കുേമ്പാഴേക്കും ജീവൻ നഷ്ടമായിരുന്നു. പരീദയുടെ ഡ്രൈവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. നടന്നത് ആസൂത്രിത കൊലയാണെന്ന് സ്ഥലം എസ്.പി പറഞ്ഞു. അക്രമികളെ പിടികൂടാൻ വ്യാപക തെരച്ചിൽ തുടങ്ങി. മേഖലയിൽ സംഘർഷം നിലനിൽക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.