Posted On
date_range Updated On
date_range ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
മംഗളൂരു: ഉപ്പിനങ്ങാടി-സുബ്രഹ്മണ്യ സംസ്ഥാന പാതയിൽ ഹാലെ സ്റ്റേഷന് സമീപം തിങ്കളാഴ്ച രാത്രി വൈകി കർണാടക ആർ.ടി.സി ബസ് ബൈക്കിൽ ഇടിച്ച് യുവാവ് മരിച്ചു. കടബ താലൂക്കിലെ കൊടിമ്പാല ഗ്രാമത്തിലെ ഉദേരിയിൽ താമസിക്കുന്ന പരേതനായ ശ്രീധർ ഗൗഡയുടെ മകൻ ബിശ്വജിത്താണ് (23) മരിച്ചത്.
മർധാലയിലെ പാലത്തഡ്കയിൽ ഫാബ്രിക്കേഷൻ ജോലി ചെയ്യുകയായിരുന്നു ബിശ്വജിത്ത്. ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ സുബ്രഹ്മണ്യയിലേക്ക് പോവുകയായിരുന്ന ബസ് ഹാലെ സ്റ്റേഷനു സമീപം ഓമ്‌നി കാറിനെ മറികടക്കുകയും ബിശ്വജിത്തിന്റെ ബൈക്കിൽ നേർക്കുനേർ ഇടിക്കുകയുമായിരുന്നു. സാരമായി പരിക്കേറ്റ ബിശ്വജിത്ത് കഡബ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണത്തിന് കീഴടങ്ങി.
അപകടത്തിൽ ഓമ്‌നി കാറിനും കേടുപാടുകൾ സംഭവിച്ചു. കടബ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.