Posted On
date_range Updated On
date_range ഡൽഹിയിൽ 17കാരിക്ക് നേരെ ആസിഡ് ആക്രമണം; ഒരാൾ കസ്റ്റഡിയിൽ
ന്യൂഡൽഹി: ഡൽഹിയിൽ 17കാരിക്ക് നേരെ ആസിഡ് ആക്രണം. ബൈക്കിലെത്തിയ രണ്ട് പേരാണ് ആക്രമണം നടത്തിയത്. പെൺകുട്ടി ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാവിലെ ഒമ്പത് മണിയോടെയാണ് ആസിഡ് ആക്രമണം സംബന്ധിച്ച ഫോൺകോൾ പൊലീസ് കൺട്രോൾ റൂമിൽ ലഭിച്ചത്.
ഏഴരയോടെ പെൺകുട്ടിക്ക് നേരെ ആക്രമണം നടന്നിരുന്നു. സഹോദരിക്കൊപ്പം നിൽക്കുമ്പോഴായിരുന്നു ആക്രമണം. കേസുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിക്ക് നീതി ലഭ്യമാക്കാൻ ശക്തമായ ഇടപെടൽ നടത്തുമെന്ന് ഡൽഹി വനിത കമ്മീഷൻ അധ്യക്ഷയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.