Posted On
date_range Updated On
date_range ആർ.ജെ.ഡിക്ക് നേട്ടം, ജെ.ഡിയുവിന് കിതപ്പ്; എൻ.ഡി.എയിൽ ബി.ജെ.പി
പട്ന: ബിഹാർ തെരഞ്ഞെടുപ്പിൽ ആർ.ജെ.ഡി. -െജ.ഡിയു മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ആർ.ജെ.ഡിക്ക് മുൻതൂക്കം. അതേസമയം 2015ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ച മണ്ഡലങ്ങളിൽപോലും ജെ.ഡി.യു മുന്നോട്ടുവരാൻ കിതക്കുകയാണ്. നിലവിൽ 50 താഴെ സീറ്റുകളിൽ മാത്രമാണ് ജെ.ഡി.യു ലീഡ് െചയ്യുന്നത്.
എൻ.ഡി.എ സഖ്യത്തിൽ ബി.ജെ.പിക്കാണ് മുന്നേറ്റം കൂടുതൽ. 70ഒാളം സീറ്റുകളിൽ ബി.ജെ.പി ലീഡ് ചെയ്യുന്നുണ്ട്.
എൻ.ഡി.എയും മഹാസഖ്യവും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്ന ബിഹാറിൽ നിലവിൽ എൻ.ഡി.എക്കാണ് േനരിയ മുൻതൂക്കം.
ബിഹാറിൽ ജെ.ഡി.യുവിെൻറ തളർച്ച സമ്മതിച്ച് ജെ.ഡി.യു വക്താവ് കെ.സി. ത്യാഗി രംഗത്തെത്തിയിരുന്നു. നീതീഷ് കുമാറിെൻറ നേതൃത്വത്തിലുള്ള ജെ.ഡി.യുവിനെ മറികടന്നാണ് മറ്റു പാർട്ടികളുടെ മുന്നേറ്റമെന്നത് പാർട്ടിയെ ആശങ്കയിലാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.