Posted On
date_range Updated On
date_range ഡൽഹിക്ക് പിന്നാലെ ബിഹാറിലും ഭൂചലനം
പട്‌ന: ഡൽഹിയിൽ ഭൂചലനം അനുഭവപ്പെട്ട് മണിക്കൂറുകൾക്ക് ശേഷം ബിഹാറിലും ഭൂചലനം. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ബിഹാറിലെ സിവാൻ ജില്ലയാണെന്ന് നാഷണൽ സെന്റർ ഓഫ് സീസ്‌മോളജി അറിയിച്ചു.
ഇന്ന് രാവിലെ 8.02 ന് 10 കിലോമീറ്റർ താഴെയാണ് ഭൂചലനമുണ്ടായത്. ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇന്ന് പുലർച്ചെ അഞ്ചരയോടെ ഡൽഹിയിൽ റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. 5 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഡൽഹി, നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ ശക്തമായ ചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.