മുംബൈ: ഭീമ-കൊറേഗാവ് സംഘർഷ കേസിലെ രേഖകൾ ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.െഎ.എ) കൈമാറ രുതെന്ന് ആവശ്യപ്പെട്ട് പുണെ കോടതിയിൽ മഹാരാഷ്ട്ര സർക്കാർ. പുണെ പൊലീസ് കോടതി യിൽ സമർപ്പിച്ച കേസ് രേഖകളും തെളിവുകളും കൈമാറുകയും വിചാരണ മുംബൈയിലെ എൻ.െഎ.എ കോടതിയിലേക്ക് മാറ്റുകയും ചെയ്യണമെന്നാവശ്യപ്പെട്ട് പുണെ അഡീഷനൻ സെഷൻസ് കോടതി ജഡ്ജി എസ്.ആർ. നവന്ദർ മുമ്പാകെ എൻ.െഎ.എ നൽകിയ ഹരജിയിലാണ് മഹാരാഷ്ട്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്.
യു.എ.പി.എ, എൻ.െഎ.എ നിയമങ്ങൾ പ്രകാരം എൻ.െഎ.എയുടെ അപേക്ഷ നിലനിൽക്കില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. അന്വേഷണം പൂർത്തിയാക്കിയ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. സർക്കാർ വാദം കേട്ട കോടതി അടുത്ത വെള്ളിയാഴ്ച വിധി പറയും.
രാഷ്ട്രീയ നേട്ടത്തിന് മുൻ ബി.ജെ.പി സർക്കാർ പൊലീസുമായി ചേർന്ന് വ്യാജ തെളിവുകളുണ്ടാക്കി തങ്ങൾക്ക് തലവേദനയായ മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്തതാണെന്ന് ആരോപിച്ചും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടും ശരദ് പവാർ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് കത്തയച്ചിരുന്നു. ഇതേ തുടർന്ന് പുനരന്വേഷണ സാധ്യത തെളിഞ്ഞതോടെ കേന്ദ്ര സർക്കാർ കേസ് എൻ.െഎ.എക്ക് കൈമാറുകയായിരുന്നു. കേസ് രേഖകൾ കൈമാറാൻ പുണെ പൊലീസ് വിസമ്മതിച്ചതോടെയാണ് എൻ.െഎ.എ കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.