ഭട്കലിൽ ബസും ടെമ്പോയും കൂട്ടിയിടിച്ച് 7 മരണം

മംഗളൂരു: ഭട്കലില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ബസ്സും ടെമ്പോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. മംഗളൂരുവില്‍ നിന്ന് ബലഗാവിയിലേക്ക് പോവുകയായിരുന്ന വി.ആര്‍.എല്‍ ബസ്സും ധാര്‍വാഡില്‍ നിന്ന് ധര്‍മസ്ഥലയിലേക്ക് വരുകയായിരുന്ന വാനുമാണ് ഭട്കലിനടുത്ത മാങ്കിയില്‍ അപകടത്തില്‍പ്പെട്ടത്. 

ബസ് ഡ്രൈവര്‍ ഉമേഷ്(35),ടെമ്പോ ഡ്രൈവര്‍ നാഗപ്പ ഗണിഗര്‍(46),ടെമ്പോ യാത്രക്കാരായ ദിവ്യ കോര്‍ഡികാര്‍(23),നാഗേഷ് ഷെട്ടി(47),സുധേഷ് ഷെട്ടി,സുബ്രഹ്മണ്യ(15),പൂജ ഷെട്ടി(13)എന്നിവരാണ് മരിച്ചത്. മൂന്ന് പേര്‍ സംഭവസ്ഥലത്തും രണ്ട് പേര്‍ മണിപ്പാല്‍ ആശുപത്രിയിലേക്കുള്ള വഴിയിലും രണ്ട് പേര്‍ ഭട്കല്‍ ഗവ.ആശുപത്രിയിലുമാണ് മരിച്ചത്.

Tags:    
News Summary - bhatkal accident 7 death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.