Posted On
date_range Updated On
date_range ഭാരത് ജോഡോ ന്യായ് യാത്ര മധ്യപ്രദേശിൽ
ഭോപാൽ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര മധ്യപ്രദേശിൽ പര്യടനം തുടങ്ങി. രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനൊപ്പമെത്തിയ രാഹുലിനെ മധ്യപ്രദേശ് പി.സി.സി പ്രസിഡന്റ് ജിതു പട്‌വാരിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
അഞ്ച് ദിവസത്തെ ഇടവേളക്ക് ശേഷം രാജസ്ഥാനിലെ ധോൽപുർ ജില്ലയിൽ നിന്നാണ് യാത്ര പുനരാരംഭിച്ച് മധ്യപ്രദേശിലേക്ക് കടന്നത്. മാർച്ച് ആറുവരെ മൊറേന, ഗ്വാളിയോർ, ഗുണ, രാജ്ഗഡ്, ഷാജാപുർ, ഉെജ്ജയിൻ, ധാർ, രത്‌ലം ജില്ലകളിലൂടെ പര്യടനം നടത്തിയശേഷം യാത്ര വീണ്ടും രാജസ്ഥാനിൽ പ്രവേശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.