Posted On
date_range Updated On
date_range ഭാരത് ബയോടെകിന്‍റെ കുട്ടികൾക്കുള്ള കോവിഡ് വാക്സിന് അനുമതി
ന്യൂഡൽഹി: ഭാരത് ബയോടെകിന്‍റെ കുട്ടികൾക്കുള്ള കോവിഡ് വാക്സിന് അനുമതി നൽകി. 12 മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികളിലാണ് കോവാക്സിൻ അടിയന്തര ഉപയോഗത്തിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) അനുമതി നൽകിയത്.
രണ്ട് ഡോസ് വാക്സിനാണ് കുട്ടികൾക്ക് നൽകുക. നേരത്തെ, കുട്ടികളിൽ ഉപയോഗിക്കാനായി സൈഡസ് കാഡിലയുടെ സൈകോവ് -ഡിക്ക് ഡി.സി.ജി.ഐ അനുമതി നൽകിയിരുന്നു. സൈകോവ് -ഡി മൂന്നു ഡോസാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.