Posted On
date_range Updated On
date_range ബംഗാളിൽ 14കാരിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തി; അധ്യാപകൻ അറസ്റ്റിൽ
ബറാസത്: പശ്ചിമബംഗാളിൽ 14 വയസുള്ള പെൺകുട്ടിയെ അധ്യാപകനും സുഹൃത്തും ചേർന്ന് ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയതായി പരാതി.
പെൺകുട്ടിയുടെ പരാതിയിൽ അധ്യാപകൻ അറസ്റ്റിലായി. പശ്ചിമബംഗാളിലെ നോർത്ത് 24 പർഗാനയിലാണ് സംഭവം. അധ്യാപകെൻറ സുഹൃത്തിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
പ്രതിയായ അധ്യാപകനെ പൊലീസ് ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയിരുന്നു.കോടതി ഇയാളെ ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽവിടുകയും ചെയ്തു. പെൺകുട്ടിയുടെ വൈദ്യ പരിശോധന റിപ്പോർട്ടിന് കാത്തിരിക്കുകയാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.