കോവിഡ്​ ബാധിച്ച്​ ഡപ്യൂട്ടി കലക്​ടർ മരിച്ചു; നടുക്കം രേഖപ്പെടുത്തി ആരോഗ്യപ്രവർത്തകർ

ബംഗാളിൽ കോവിഡ്​ പോരാട്ടത്തിൽ മുൻനിരനിരയിലുണ്ടായിരുന്ന സർക്കാർ ഉദ്യോഗസ്​ഥ മരിച്ചു. കോവിഡ്​ ബാധിച്ചായിരു​ന്നു ഇവരുടെ മരണം. ചന്ദനഗർ ഡപ്യൂട്ടി കലക്​ടർ ദേവ്​ദത്ത റായ് ​(38) ആണ്​ മരിച്ചത്​. ജൂലൈ ആദ്യത്തിലാണ്​ ഇവർക്ക്​ കോവിഡ്​ ലക്ഷണങ്ങൾ ആരംഭിച്ചത്​. തുടർന്ന്​ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

ഞായറാഴ്​ച രോഗം മൂർഛിച്ചതിനെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 
ഹൂഗ്ലി ജില്ലയിൽ കുടിയേറ്റക്കാർക്കിടയിൽ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയിരുന്നയാളാണ്​ ദേവ്​ദത്ത. ഇവരുടെ പ്രവർത്തനങ്ങൾ വ്യാപകമായ പ്രശംസക്ക്​ പാത്രമായിരുന്നു. ഉദ്യോഗസ്​ഥയുടെ മരണത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നടുക്കവും ദുഃഖവും രേഖപ്പെടുത്തി.

‘ത​​െൻറ ജോലിയിൽ ആത്മാർഥത പുലർത്തിയ ഒരാളെയാണ്​ നമ്മുക്ക്​ നഷ്​ടമായതെന്നും അവരുടെ മരണം സംസ്​ഥാനത്തിന്​ കനത്ത നഷ്​ടമാണെന്നും’ മമത ട്വീറ്റ്​ ചെയ്​തു. ദേവദത്തയുടെ കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ച മുഖ്യമന്ത്രി അവരെ ആശ്വസിപ്പിച്ചു. 2010 വെസ്​റ്റ്​ ബംഗാൾ കേഡർ ​െഎ.എ.എസ്​ ഉദ്വോഗസ്​ഥയായിരുന്നു ദേവ്​ദത്ത. 

Tags:    
News Summary - Bengal Bureaucrat Dies Due To Covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.