Posted On
date_range Updated On
date_range കോവിഡ് പ്രോട്ടോകോൾ പാലിച്ച് ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതുവെന്ന് കേന്ദ്രവിഭ്യാഭ്യാസ മന്ത്രി
ന്യൂഡൽഹി: നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് ആശംസയുമായി കേന്ദ്ര വിഭ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്റിയാൽ. ജെ.ഇ.ഇ പരീക്ഷയിലെ പോലെ കോവിഡ് പ്രോട്ടോകോൾ പാലിച്ച് എല്ലാവരും പരീക്ഷയെഴുതണമെന്ന് അദ്ദേഹം നിർദേശിച്ചു.
നീറ്റ് പരീക്ഷയെഴുതുന്ന എല്ലാവർക്കും ആശംസകൾ. ജെ.ഇ.ഇ പോലെ നീറ്റ് പരീക്ഷയിലും വിദ്യാർഥികൾ കോവിഡ് പ്രോട്ടോകോൾ പാലിക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. സമാധാനത്തോടെയും ആത്മവിശ്വാസത്തോടെയും എല്ലാവരും പരീക്ഷ എഴുതണമെന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷക്കുള്ള സൗകര്യമൊരുക്കിയ എല്ലാ സംസ്ഥാന സർക്കാറുകൾക്കും നന്ദിയറിക്കുന്നു. കേന്ദ്രസർക്കാർ പുറത്തിറക്കിയ ആരോഗ്യമാനദണ്ഡങ്ങളുനസരിച്ച് എല്ലാ സംസ്ഥാന സർക്കാറുകളും സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.