Posted On
date_range Updated On
date_range മോദിയെ 72 വർഷത്തേക്ക് വിലക്കണമെന്ന് അഖിലേഷ്
ന്യൂഡൽഹി: നരേന്ദ്ര മോദിയെ 72 വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണമെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. 40 തൃണമൂൽ എം.എൽ.എമാർ തനിക്കൊപ്പമുണ്ടെന്ന മോദിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മോദിയുടെ പ്രസംഗം രാജ്യത്തിന് തന്നെ അപമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മോദിക്ക് ജനങ്ങളിലുള്ള വിശ്വാസം നഷ്ടമായി. അതുകൊണ്ടാണ് അധാർമികമായ മാർഗങ്ങൾ സ്വീകരിക്കുന്നത്. കള്ളപ്പണത്തിൻെറ കരുത്തിലാണ് മോദി തൃണമൂൽ എം.എൽ.എമാരെ ബി.ജെ.പി പാളയത്തിലെത്തിക്കുമെന്ന് അവകാശപ്പെടുന്നതെന്നും അഖിലേഷ് പറഞ്ഞു.
72 മണിക്കൂറിന് പകരം 72 വർഷത്തേക്ക് പ്രധാനമന്ത്രിയെ പ്രചാരണത്തിൽ നിന്ന് വിലക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.