ബാബരി: സുപ്രീംകോടതി ക്ഷേത്രത്തിന്​ ഭൂമി നൽകി; സി.ബി.ഐ കോടതി പ്രതികളെ വെറുതെ വിട്ടു

ബാബരി മസ്​ജിദ്​ തകർത്ത കേസിന്​ നീതിന്യായ വ്യവസ്​ഥ തന്നെ ഒടുവിൽ ചരമക്കുറിപ്പെഴുതിയിരിക്കുന്നു. 400 വർഷത്തിലേറെ മുസ്​ലിംകൾ ആരാധന നടത്തിയിരുന്ന ബാബരി മസ്ജിദ്​ തകർത്ത സംഭവത്തിൽ ഗൂഢാലോചന കേസിൽ പ്രതികളായ സംഘ്​ പരിവാർ നേതാക്കളെയെല്ലാം സി.ബി.ഐയുടെ ലഖ്​നോ കോടതിയാണ്​ വെറുതെ വിട്ടത്​. 2019 നവംബർ ഒമ്പതിന്​ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ബാബരി ഭൂമി രാമക്ഷേത്രത്തിന് കൈമാറി വിധി പ്രസ്​താവിച്ചിരുന്നു. തുടർന്ന്​ ഇക്കഴിഞ്ഞ ആഗസ്​ത്​ അഞ്ചിന്​​ അ​യോ​ധ്യ​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോദി രാ​മ​ക്ഷേ​ത്ര​ത്തി​ന്​ ശിലയിടുകയും ചെയ്​തു. മസ്​ജിദ്​ നിലനിന്നിരുന്ന ഭൂമിയിൽ രാമ​ക്ഷേത്ര നിർമാണം പുരോഗമിക്കുകയാണ്​.

മസ്ജിദിെൻറ 2.77 ഏക്കർ ഭൂമി രാമജന്മഭൂമിയാണെന്നും അതിനാൽ രാമേക്ഷത്രനിർമാണത്തിന് കൈമാറണമെന്നുമായിരുന്നു സുപ്രീംകോടതി വിധി. തർക്കത്തിൽ കക്ഷികളായ സുന്നി വഖഫ് ബോർഡിനും നിർമോഹി അഖാഡക്കും രാമവിഗ്രഹത്തിനും ഭൂമി മൂന്നായി പകുത്തുനൽകിയ അലഹബാദ് ഹൈകോടതിയുടെ വിധി റദ്ദാക്കിയാണ്​ സുപ്രീംകോടതി ഭൂമി മുഴുവനും രാമവിഗ്രഹത്തിന് അവകാശപ്പെട്ടതാണെന്ന് വ്യക്തമാക്കിയത്​.

ക്ഷേത്രനിർമാണത്തിനായി ട്രസ്റ്റുണ്ടാക്കുകയും ആ ട്രസ്റ്റിന് ഭൂമി കൈമാറുകയും വേണമെന്ന നിർദേശം കേന്ദ്രസർക്കാർ നടപ്പാക്കി. അതോടൊപ്പം ബാബരി മസ്ജിദ് തകർത്തതിന് പ്രായശ്ചിത്തമായി അഞ്ച് ഏക്കർ സുന്നി വഖഫ് ബോർഡിന് നൽകണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വിധിയിൽ നിർദേശിച്ചിരുന്നു. ഇപ്പോൾ, സി.ബിഐ കോടതിയാക​ട്ടെ പ്രതികളെയെല്ലാം വിശുദ്ധരാക്കിയിരുന്നു. അദ്വാനിയും ജോഷിയുമൊക്കെ കർസേവക്കെത്തിയ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ശ്രമിക്കുകയായിരുന്നുവെന്നാണ്​ ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവ്​ വിധിയിൽ പറഞ്ഞത്​.

ബാബരി ഭൂമിക്ക് പതിറ്റാണ്ടുകളായി നിയമയുദ്ധം നടത്തിയ സുന്നി വഖഫ് ബോർഡിെൻറയും നിർേമാഹി അഖാഡയുടെയും വാദങ്ങൾ തള്ളി കേസിൽ 1989ൽ കക്ഷി ചേർത്ത രാമവിഗ്രഹത്തിനാണ് സുപ്രീം കോടതി ബാബരി മസ്ജിദിെൻറ 2.77 ഏക്കർ ഭൂമി നൽകിയത്. രാമക്ഷേത്ര പ്രസ്ഥാനത്തിെൻറ ഭാഗമായി വിശ്വഹിന്ദു പരിഷത്തിനുവേണ്ടി അലഹബാദ് ൈഹകോടതി മുൻ ജഡ്ജി ദേവകി നന്ദൻ അഗർവാളാണ് രാമവിഗ്രഹത്തെ കേസിൽ കക്ഷിയാക്കിയത്.

അഞ്ചു നൂറ്റാണ്ട് മുമ്പ് നിർമിച്ച ബാബരി മസ്ജിദിൽ മുസ്​ലിംകൾ തുടർച്ചയായി ആരാ ധന നടത്തിയതിന് തെളിവില്ലെന്നും എന്നാൽ, ഹിന്ദുക്കൾ പള്ളിമുറ്റത്ത് മുടങ്ങാതെ ആരാധന നടത്തിയതിന് തെളിവുണ്ടെന്നുമായിരുന്നു സുപ്രീം കോടതി വ്യക്തമാക്കിയത്​. ബാബരി ഭൂമിയിൽ ക്ഷേത്രത്തിെൻറ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന പുരാവസ്തു വകുപ്പ് റിപ്പോർട്ടും തെളിവായി അംഗീകരിച്ചു. ക്ഷേത്രാവശിഷ്ടങ്ങൾക്കുമേലാണ് പള്ളിയുണ്ടാക്കിയതെന്നും പള്ളിയുടെ മധ്യതാഴികക്കുടത്തിന്​ താഴെയാണ് രാമജന്മഭൂമിയെന്നും സുപ്രീംകോടതി വിധിച്ചു. രാമവിഗ്രഹത്തിെൻറ പേരിൽ സമർപ്പിച്ച ഹരജി നിലനിൽക്കില്ലെന്ന നിർമോഹി അഖാഡയുടെയും സുന്നി വഖഫ് ബോർഡിെൻറയും വാദം കോടതി തള്ളി. എന്നാൽ, രാമക്ഷേത്ര പദ്ധതി നടപ്പാക്കുേമ്പാൾ പരിപാലനത്തിെൻറ ഉത്തരവാദിത്തം നിർമോഹി അഖാഡക്ക് നൽകണമെന്നും കോടതി നിർദേശിച്ചിരുന്നു. 1992 ഡിസംബർആറിന് ബാബരി മസ്ജിദ് തകർത്തശേഷം കേന്ദ്ര സർക്കാർ 1993ൽ ഏറ്റെടുത്ത അയോധ്യയിലെ 67.703 ഏക്കർ ഭൂമിയാണ്​ ട്രസ്റ്റിന് കൈമാറിയത്​.

പള്ളി തകർത്തത് മുൻകൂട്ടി ആസൂത്രണം ചെയ്തതല്ലെന്നും ക്രിമിനൽ ഗൂഢാലോചനക്ക് തെളിവില്ലെന്നുമാണ്​ സി.ബി.ഐ കോടതി വിധിന്യായത്തിൽ പറയുന്നത്​. സി.ബി.ഐ ഹാജരാക്കിയ വിഡിയോ ദൃശ്യങ്ങളും ഫോട്ടോഗ്രാഫുകളും കോടതി പരിഗണിച്ചേയില്ല. തെളിവുകൾ ഹാജരാക്കുന്നതിലെ നടപടിക്രമം സി.ബി.ഐ പാലിച്ചില്ലെന്ന പ്രതിഭാഗം അഭിഭാഷകന്‍റെ വാദത്തോടും കോടതി യോജിച്ചു.

ബി.ജെ.പി നേതാക്കളായ എൽ.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, കല്യാണ്‍ സിങ്, കെ. ഗോവിന്ദാചാര്യ, സാധ്വി ഋതംബര, വിഷ്ണുഹരി ഡാല്‍മിയ, വിനയ് കത്യാർ, ചമ്പത്ത് റായ് ബന്‍സല്‍, സതീഷ് പ്രഥാന്‍, സതീഷ് ചന്ദ്ര സാഗര്‍, ബാല്‍താക്കറെ, അശോക് സിംഗാൾ, പരംഹംസ് റാം ചന്ദ്ര ദാസ്, മോറേശ്വര്‍ സാവെ, ആർ.വി വേദാന്തി, ജഗ്ദീഷ് മുനി മഹാരാജ്, ബി.എൽ ശർമ, നൃത്യ ഗോപാൽ ദാസ്, ധരം ദാസ്, സതീഷ് നഗർ മുതലായവരാണ് ബാബരി മസ്ജിദ് തകർത്ത കേസിലെ പ്രതികൾ.

കര്‍സേവകര്‍ ബാബരി മസ്ജിദ് പൊളിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ടായിരത്തിലേറെപ്പേരാണ്​ കൊല്ലപ്പെട്ടത്​. ബാബരി മസ്ജിദ് പൊളിച്ച കേസ്​ അന്വേഷിക്കാന്‍ 1992 ഡിസംബര്‍ 16ന് ലിബര്‍ഹാന്‍ കമ്മിഷനെ സർക്കാർ നിയോഗിച്ചിരുന്നു. 1993 ഒക്ടോബറിലാണ് ഉന്നത ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി സി.ബി.ഐ കേസെടുക്കുന്നത്. പള്ളി തകർത്തത്​ തെറ്റ​ാെണന്നായിരുന്നു സുപ്രീം കോടതിയുടെ വിധി. എന്നാൽ, ഈ തെറ്റ്​ ചെയ്​തവരെ പോലും വെറു​െ​ത വിടുകയാണ്​ സി.ബി.ഐ കോടതി ചെയ്​തത്​.


Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.