Posted On
date_range Updated On
date_range എ.ടി.എം കുത്തിത്തുറന്ന് മോഷണം
ന്യൂഡൽഹി: രാജസ്ഥാനിൽ രൂപൻഗർട് ഗ്രാമത്തിലെ എ.ടി.എം കുത്തിത്തുറന്ന് മോഷണം. 8 ലക്ഷം രൂപയാണ് മൂന്നുപേരടങ്ങുന്ന സംഘം കവർന്നത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. ഇവർ എ.ടി.എം കൗണ്ടർ കുത്തിത്തുറന്ന് പണം മോഷ്ടിക്കുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികൾക്കായി തിരച്ചിൽ നടത്തിവരുകയാണ്. സമാന സംഭവം അറൈൻ ഗ്രാമത്തിലും നടന്നിരുന്നു. അതേ സംഘമാകാം ഇവിടെയും മോഷണം നടത്തിയതെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.