Posted On
date_range Updated On
date_range കർഷക പ്രക്ഷോഭം തുടരുന്ന സിംഘു അതിർത്തിയിൽ വെടിവെപ്പ്
ന്യൂഡൽഹി: കർഷക പ്രക്ഷാഭം തുടരുന്ന ഡൽഹി-ഹരിയാന അതിർത്തിയായ സിംഘുവിൽ അജ്ഞാർ വെടിയുതിർത്തതായി കർഷകർ. ഞായറാഴ്ച രാത്രിയാണ് സംഭവം.
കാറിലെത്തിയ അജ്ഞാതസംഘം ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നു. പ്രതിഷേധ സ്ഥലത്തിന് സമീപം ഭക്ഷണ വിതരണം നടക്കുന്നതിനിടെയാണ് സംഭവം. അക്രമികൾ പ്രക്ഷോഭ സ്ഥലത്തേക്ക് എത്തിയത് പഞ്ചാബ് രജിസ്ട്രേഷൻ കാറിലാണെന്ന് പൊലീസ് പറഞ്ഞു.
വെടിവെപ്പ് നടന്നതോടെ ഹരിയാന പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് ആയിരക്കണക്കിന് വനിത കർഷകർ ട്രാക്ടറുകളിൽ ഡൽഹിയിലേക്ക് തിരിക്കുന്നതിനിടെയാണ് സംഭവം. കർഷക സ്ത്രീകളുടെ നേതൃത്വത്തിൽ തിങ്കളാഴ്ച മാർച്ചും സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.