Posted On
date_range Updated On
date_range ബി.ജെ.പി-ശിവസേന തർക്കം മുഖ്യമന്ത്രി പദത്തിനുള്ള കസേര കളിയെന്ന് ഉവൈസി
ഹൈദരാബാദ്: മഹാരാഷ്ട്ര മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള ബി.ജെ.പി-ശിവസേന തർക്കത്തെ രൂക്ഷമായി വിമർശിച്ച് എ.ഐ.എം.ഐ. എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. സംസ്ഥാനത്ത് നടക്കുന്നത് മുഖ്യമന്ത്രി പദത്തിനുള്ള കസേരകളിയാണെന്ന് ഉവൈസി വിമർശിച്ചു. സർക്കാർ രൂപീകരിക്കുന്നതിന് ബി.ജെ.പിയെയോ ശിവസേനയെയോ പിന്തുണക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്താണ് ഫിഫ്റ്റി-ഫിഫ്റ്റി. ഇത് ഒരു പുതിയ ബിസ്ക്കറ്റ് ആണോ. സംസ്ഥാനത്തെ ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും പറയൂവെന്നും ഉവൈസി ആവശ്യപ്പെട്ടു.
സത്താറയിലെ മഴക്കെടുതി, കർഷകർ നേരിടുന്ന പ്രതിസന്ധി എന്നിവ ബി.ജെ.പിയെയോ ശിവസേനയെയോ അലട്ടുന്നില്ല. 'എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനം' എന്നത് ഇതാണോ എന്നും ഉവൈസി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.