Posted On
date_range Updated On
date_range അണ്ണാ ഡി.എം.കെ മോദിയുടെ പാദസേവകരായി മാറി -അസദുദ്ദീൻ ഉവൈസി
ചെന്നൈ: അണ്ണാ ഡി.എം.കെക്കും ഡി.എം.കെക്കുമെതിരെ രൂക്ഷ വിമർശനവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയും പ്രതിപക്ഷമായ ഡി.എം.കെയും അണ്ണാദുരൈയുടെ പാതയിൽനിന്നും വ്യതിചലിച്ചെന്ന് ഉവൈസി പറഞ്ഞു.
ബി.ജെ.പിയെ തമിഴ്നാട്ടിൽ പ്രവേശിക്കുന്നതിൽനിന്ന് തടഞ്ഞ ജയലളിതയുടെ എ.ഐ.എ.ഡി.എം.കെ അല്ല ഇന്ന് കാണുന്ന എ.ഐ.എ.ഡി.എം.കെ. ആ പാർട്ടി ഇന്ന് മോദിയുടെ പാദസേവകരായി മാറി -ചെന്നൈയിൽ നടത്തിയ പ്രസംഗത്തിൽ ഉവൈസി കുറ്റപ്പെടുത്തി.
തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം മൂന്നു സീറ്റുകളിലാണ് മത്സരിക്കുന്നത്. വാണിയമ്പാടി, ശങ്കരപുരം, കൃഷ്ണഗിരി എന്നീ നിയമസഭ മണ്ഡലങ്ങളിലാണ് സ്ഥാനാർഥികൾ. ടി.ടി.വി ദിനകരന്‍റെ അമ്മ മക്കൾ മുന്നേറ്റ കഴകത്തിന്‍റെ (എ.എം.എം.കെ) ഭാഗമായാണ് തമിഴ്നാട് തെരഞ്ഞെടുപ്പിൽ പരീക്ഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.