Posted On
date_range Updated On
date_range ദുർഗാപൂർ വിമാനപകടം; റൺവേ 34 എന്ന സിനിമയിലേതിന് സമാനമെന്ന് അപകടത്തിൽ പെട്ടവർ
ദുർഗാപൂർ/ കൊൽക്കത്ത: മുംബൈയിൽ നിന്നും പശ്ചിമ ബംഗാളിലെ ദുർഗാപൂരിലെക്ക് പോയ വിമാനം അപകടത്തിൽപ്പെട്ട് രക്ഷപ്പെട്ടെങ്കിലും അതിന്‍റെ ആഘാതത്തിലാണ് ഇപ്പോഴും യാത്രാക്കാർ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ റൺവേ 34 എന്ന സിനിമയിലെ രംഗങ്ങൾക്ക് സമാനമായിരുന്നു അപകടമെന്നാണ് യാത്രാക്കാർ നൽകുന്ന വിവരം.
ഏപ്രിൽ 29നാണ് വിമാനാപകടത്തിന്റെ കഥ പ്രമേയമാക്കിയ ഈ അജയ് ദേവ്ഗൺ ചിത്രം പുറത്തിറങ്ങിയത്, മോശം കാലാവസ്ഥയെത്തുടർന്ന് വിമാനം അപകടത്തിൽപ്പെടുന്നതും പിന്നീട് സുരക്ഷിതമായി താഴെയിറക്കുന്നതുമാണ് ചിത്രത്തിലെ കഥ.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സ്പൈസ് ജെറ്റ് കമ്പനിയുടെ ബോയിങ് ബി 737 എസ്.ജി 945 എന്ന വിമാനം ലാന്റിംഗിന് ഒരുങ്ങന്നതിനിടയിൽ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 11 യാത്രക്കാർക്ക് ഗുരുതര പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.