Posted On
date_range Updated On
date_range മോശം പ്രകടനം; ഡൽഹിയിൽ ജലവിഭവ വകുപ്പ് മന്ത്രിയെ മാറ്റി
ന്യൂഡൽഹി: ഡൽഹിയിൽ ആം ആദ്മി മന്ത്രിസഭയിൽ െചറിയ അഴിച്ചുപണി. മോശം പ്രകടനത്തെ തുടർന്ന് ജലവിഭവ, ടൂറിസം വകുപ്പ് മന്ത്രി കപിൽ മിശ്രയെ മുഖ്യമന്ത്രി കെജ്രിവാൾ തൽസ്ഥാനത്തുനിന്ന് മാറ്റി. കൈലാശ് െഗഹ്ലോട്ടിനാണ് പകരം ചുമതല. ഇതിനുപുറമെ, രാജേന്ദ്രപാൽ ഗൗതമിനെയും മന്ത്രിസഭയിലെടുത്തു.
ജലവിഭവ വകുപ്പ് കൈകാര്യംചെയ്യുന്നതിൽ കപിൽ മിശ്ര വേണ്ടത്ര വിജയിച്ചില്ലെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. അതേസമയം, തെൻറ വകുപ്പിൽ നടന്ന വലിയ ഒരു അഴിമതിയെക്കുറിച്ച് ഞായറാഴ്ച വെളിപ്പെടുത്തുമെന്ന് മിശ്ര ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.