Posted On
date_range Updated On
date_range മുത്തലാഖ്: ഡൽഹിയിൽ ഒരാൾ അറസ്റ്റിൽ
ന്യൂഡൽഹി: ഭാര്യയെ മൂന്നു പ്രാവശ്യം തലാഖ് ചൊല്ലിയ യുവാവ് പുതിയ മുസ്ലിം സ്ത്രീ വിവാ ഹാവകാശ സംരക്ഷണ നിയമപ്രകാരം അറസ്റ്റിൽ.
ഡൽഹി ആസാദ് മാർക്കറ്റ് മേഖലയിലെ ആതിർ ശമീം എന്നയാളാണ് അറസ്റ്റിലായതെന്ന് ഡൽഹി നോർത്ത് ഡെപ്യൂട്ടി പൊലീസ് കമീഷണർ നുപൂർ പ്രസാദ് വ്യക്തമാക്കി. ജൂൺ 23ന് മുത്തലാഖ് ചൊല്ലിയതായി യുവതിയെ ഇയാൾ വാട്സ്ആപ് വഴി അറിയിക്കുകയായിരുന്നുവത്രെ.
തുടർന്ന് ബാര ഹിന്ദു റാവു പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മുത്തലാഖ് നിയമവിരുദ്ധമാക്കുന്ന ‘മുസ്ലിം സ്ത്രീ വിവാഹാവകാശ സംരക്ഷണ നിയമം 2019’ കഴിഞ്ഞയാഴ്ചയാണ് പ്രാബല്യത്തിൽ വന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.