Posted On
date_range Updated On
date_range പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; സൈനികന്‍ വീരമൃത്യു, തീവ്രവാദികളെ വളഞ്ഞ് സൈന്യം
ജമ്മു: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. നാല് തീവ്രവാദികളെ സൈന്യം വളഞ്ഞിരിക്കുകയാണ്. പുല്‍വാമയിലെ ഹന്‍ജിന്‍ രാജ്‌പോറ മേഖലയില്‍ രാത്രിയില്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
സുരക്ഷാ സേനയും പൊലീസും ചേര്‍ന്നാണ് ഏറ്റുമുട്ടലിന് നേതൃത്വം നല്‍കുന്നത്.
അതിനിടെ, പാക് മേഖലയില്‍ നിന്ന് ഇന്ത്യന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഡ്രോണ്‍ സൈനികര്‍ വെടിവെച്ചു തുരത്തി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ജമ്മു ബേസ് സ്‌റ്റേഷനിലെ ഡ്രോണ്‍ ഉപയോഗിച്ചുള്ള സ്‌ഫോടനത്തിനും തുടര്‍ച്ചയായി ഡ്രോണുകള്‍ കാണപ്പെട്ട സംഭവങ്ങള്‍ക്കും ശേഷം മേഖലയിലാകെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.