Posted On
date_range Updated On
date_range കശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് പൈലറ്റ് മരിച്ചു; കോ പൈലറ്റ് ഗുരുതരാവസ്ഥയിൽ
ശ്രീനഗർ: കശ്മീരിൽ ഇന്ന് രാവിലെ സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റർ തകർന്നുവീണ് പൈലറ്റ് മരിച്ചു. ബന്ദിപുര ജില്ലയിലെ ഗുരേസിലെ തുലാലി പ്രദേശത്താണ് സംഭവം. കോ പൈലറ്റ് ഗുരുതരാവസ്ഥയിലാണ്.
സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്ററാണ് തകർന്നുവീണത്. മഞ്ഞുവീഴ്ചയാണ് അപകടകാരണമെന്ന് കരുതുന്നു. ഗുറേസ് താഴ്വരയിൽ ഹെലികോപ്റ്റർ തകർന്നീണയുടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. സൈനിക ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണ് കോ പൈലറ്റ്.
അപകട കാരണമുള്‍പ്പെടെയുള്ള കൂടുതല്‍ വിശദാംശങ്ങള്‍ അറിവായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.