Posted On
date_range Updated On
date_range പാക് അധീന കശ്മീരിൽ സൈനിക നീക്കങ്ങൾക്ക് സൈന്യം തയാർ -കരസേനാ മേധാവി
ന്യൂഡൽഹി: പാക് അധീന കശ്മീരിൽ വലിയ സൈനിക നീക്കങ്ങൾക്ക് സൈന്യം തയാറാണെന്ന് കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അതിർത്തിയിലുടനീളവും ജമ്മു കശ്മീരിലും സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഞങ്ങൾക്ക് വിവിധ പദ്ധതികളുണ്ട്. ആവശ്യമെങ്കിൽ ആ പദ്ധതികൾ നടപ്പിലാക്കും -നരവനെ പറഞ്ഞു.
പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണ്. ഒരു ദിവസം പാക് അധീന കശ്മീർ ഞങ്ങളുടെ അധികാര പരിധിയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ സെപ്റ്റംബറിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.