ഇന്ത്യൻ അതിർത്തി കടന്ന പാക്​ ബാലൻ അറസ്​റ്റിൽ

ശ്രീനഗർ: ജമ്മു കശ്​മീരിൽ ഇന്ത്യൻ അതിർത്തി കടന്ന പാകിസ്​താൻ ബാലനെ ​െസെന്യം അറസ്​റ്റു ചെയ്​തു. പാക്​ അധിനിവേശ കശ്​മീരിൽ നിന്നും അതിർത്തി കടന്ന്​ ജമ്മുകശ്​മീരിലെ​ രജൗരി ജില്ലയി​െലത്തിയ 12 കാരനെ സൈന്യം അറസ്​റ്റുചെയ്യുകയായിരുന്നു. സൈന്യത്തി​​​െൻറ പട്രോളിങ്​ റൂട്ടും നുഴഞ്ഞുകയറ്റ സാധ്യതയും മനസിലാക്കുന്നതിന്​ തീവ്രവാദികൾ കുട്ടിയെ അയച്ചതാകാമെന്ന സംശയത്തിലാണ്​ സൈന്യം.

വെള്ളിയാഴ്​ച വൈകുന്നേരമാണ്​ രജൗരിയിലെ നൗഷേര സെക്​ടറിൽ  പാക്​ ബാലനെ കണ്ടെത്തിയത്​. അഷ്​ഫാഖ്​ അലി ചൗഹാൻ എന്നാണ്​ ത​​​​െൻറ പേരെന്നും പാകിസ്​താനിലെ ഡംഗർ പേൽ ഗ്രാമത്തിലാണ്​ വീടെന്നും ബാലൻ സൈന്യത്തെ അറിയിച്ചിട്ടുണ്ട്​. ബലൂചിസ്​താൻ റെജിമ​​െൻറിൽ നിന്നും വിരമിച്ച സൈനിക​​​െൻറ മകനാണെന്നും ബാലൻ വ്യക്തമാക്കിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.

അതിർത്തിയിൽ സംശയാസ്​പദാമായ സാഹചര്യത്തിൽ കണ്ട ആൺകുട്ടിയെ അറസ്​റ്റു ചെയ്​ത്​ ​കൂടുതൽ അന്വേഷണത്തിനായി പൊലീസി​ന്​ കൈമാറിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.

Tags:    
News Summary - Army arrests 12-year-old PoK boy along LoC in Rajouri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.