Posted On
date_range Updated On
date_range പള്ളിയിൽ നമസ്കരിച്ചവർക്ക് നേരെ ആക്രമണം
ന്യൂഡൽഹി: ഹരിയാനയിൽ പള്ളിയിൽ നമസ്കരിച്ചുകൊണ്ടിരിക്കുന്നവർക്കുനേരെ നടത്തിയ ആക്രമണത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. 19 പേർക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി. ഹരിയാനയിലെ സോനിപത് ജില്ലയിലെ സന്ദാൽ കാലാൻ ഗ്രാമത്തിപള്ളിയിൽ നടന്ന ആക്രമണത്തിൽ ഇശ്തിയാഖ് അലി, ശബീർ അലി, ഫരിയാദ്, അലിതാബ് അൻസാർ അലി സുലൈഖ, നർഗീസ്, ജരീന എന്നിവർക്കാണ് പരിക്കേറ്റത്. ഗ്രാമത്തിൽതന്നെയുള്ള 20ലേറെ വരുന്ന സായുധരായ സംഘം നമസ്കരിച്ചുകൊണ്ടിരിക്കുന്നവരെ ലാത്തികളും മുളവടികളുമുപയേഗിച്ച് ആക്രമിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.