സി.എ.എ ​പ്രതിഷേധത്തിന്​ പിന്തുണയുമായി അനുരാഗ്​ കശ്യപ്​ ജാമിഅയിൽ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടക്കുന്ന പ്രതിഷേധങ്ങൾക്ക്​ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച് ച്​ പ്രമുഖ ബോളിവുഡ്​ സംവിധായകൻ അനുരാഗ്​ കശ്യപ്​ ഡൽഹി ജാമിഅ മില്ലിയ്യ സർവകലാശാലയിൽ. വിദ്യാർഥികളുടെ പ്രതിഷേധ പരിപാടിയിൽ പ​ങ്കെടുത്ത അദ്ദേഹം പ്രതീക്ഷ കൈവിടരുതെന്ന്​ ആവശ്യപ്പെട്ടു.

നമ്മുടെ രാജ്യത്തെയും ഭരണഘടനയെയും തിരിച്ചുപിടിക്കേണ്ടതു​ണ്ട്​. അക്രമമല്ല, ക്ഷമ കൊണ്ടാണ്​ പോ​രാടേണ്ടത്​. ഇതൊരു നീണ്ട പോരാട്ടമാണ്​. ​ഒന്നോ രണ്ടോ ദിവസം മതിയാവില്ല. നമ്മുടെ ചോദ്യത്തിന്​ ഉത്തരം കിട്ടുംവരെ ശക്തമായി പോരാട്ടം തുടരണം.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോരാട്ടത്തിൽ നിങ്ങൾ ഒറ്റക്കല്ല. ഞങ്ങളെല്ലാം ഒപ്പമുണ്ട്​. മറ്റുള്ളവർ എന്തുകൊണ്ടാണ്​ പ്രതിഷേധത്തിൽ പ​ങ്കെടുക്കാത്തതെന്ന്​ നിങ്ങൾ സംശയിക്കുന്നുണ്ടാവാം. എന്നാൽ അവർ നിശബ്​ദമായി നിങ്ങളെ പിന്തുണക്കുന്നുണ്ടെന്നും അദ്ദേഹം വിദ്യാർഥികളോട് പറഞ്ഞു.

Tags:    
News Summary - anurag kashyap in jamia to support caa protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.