Posted On
date_range Updated On
date_range പൗരത്വപ്രക്ഷോഭം: ഗുൽഫിഷ ഫാത്തിമക്ക് ജാമ്യം; തടങ്കലിൽ തുടരേണ്ടി വരും
ന്യൂഡൽഹി: പൗരത്വ പ്രക്ഷോഭം അടിച്ചമർത്താൻ വടക്കുകിഴക്കൻ ഡൽഹിയിൽ അരങ്ങേറിയ വർഗീയാതിക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജാമിയ മില്ലിയ വിദ്യാർഥി ഗുൽഫിഷ ഫാത്തിമക്ക് ജാമ്യം. എന്നാൽ, യു.എ.പി.എ കേസ് നിലവിലുള്ളതിനാൽ ഗുൽഫിഷക്ക് ജയിൽ മോചിതയാവാൻ കഴിയില്ല.
വംശീയാതിക്രമത്തിെൻറ തുടർച്ചയായി ജാഫറാബാദിൽ ഫെബ്രുവരിയിൽ നടന്ന കലാപത്തിെൻറ പേരിൽ കഴിഞ്ഞ ഏപ്രിലിലാണ് ഗുൽഫിഷയെ അറസ്റ്റ് ചെയ്തത്. തിഹാർ ജയിൽ അധികൃതർ തന്നെ മാനസികമായി പീഡിപ്പിക്കുെന്നന്ന് നേരത്തേ ഗുൽഫിഷ വിചാരണക്കോടതിയിൽ പരാതിപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.